പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് തീപിടുത്തത്തിൽ 5 പേർ മരിച്ചു

സെറം ഇൻസ്റ്റിറ്റ്യൂട്ട് തീപിടുത്തത്തിൽ 5 പേർ മരിച്ചു. പൂനെ ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വ്യാഴാഴ്ചയുണ്ടായ വലിയ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു.

അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിട്ടത്തില്‍ കുടുങ്ങി പോയ രണ്ട് പേരെ രക്ഷപെടുത്തിയിരുന്നു.

അഗ്‌നിരക്ഷാസേന അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളികളാണ് മരിച്ചതെന്നാണ് നിഗമനം.

തീപിടിച്ച കെട്ടിട്ടത്തില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ആദ്യം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് സിഇഒ പൂനെ അദര്‍വാല അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News