സെറം ഇൻസ്റ്റിറ്റ്യൂട്ട് തീപിടുത്തം; 5 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാർ അന്വേഷത്തിന് ഉത്തരവിട്ടു

പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലൂടെ ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. ഇന്ന്  ഉച്ചയ്ക്ക്  2.45 ന്  നടന്ന സംഭവത്തിൽ അഞ്ച് പേർക്ക് മരണം സംഭവിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. കോവിഡ് -19 വാക്സിൻ നിർമ്മിക്കുന്ന പ്ലാന്റ് സുരക്ഷിതമാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൂനെ പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പവാർ അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാണ കമ്പനിയിൽ നടന്ന തീപിടുത്തം രാജ്യത്തും വിദേശത്തുമുള്ള ആളുകൾ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് -19 വാക്സിൻ നിർമ്മിക്കുന്ന പ്ലാന്റ് സുരക്ഷിതമാണെന്ന വിവരങ്ങളാണ് ലഭിച്ചതെന്നും നിലവിൽ  തീയണക്കുകയും  നാശനഷ്ടങ്ങൾ കുറയ്ക്കുകയുമാണ് പ്രഥമ ലക്ഷ്യമെന്നും  അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട നടപടികൾക്ക് ഉത്തരവിട്ടു.

പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ തീ നിയന്ത്രണ വിധേയമാക്കിയ വിവരങ്ങളാണ് ലഭിച്ചത്.  ആറ് പേരെ അഗ്നിശമന സേന അധികൃതർ രക്ഷപ്പെടുത്തി. കോവിഡ് വാക്സിൻ നിർമാണ പ്ലാന്റ് സുരക്ഷിതമാണെന്ന് കമ്പനി  അറിയിച്ചതായും അജിത് പവാർ മാധ്യമങ്ങളോട് പറഞ്ഞു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News