തൊഴിലാളികളുടെ മക്കള്‍ക്കും സിവില്‍ സര്‍വീസില്‍ അവസരമൊരുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്. കിലെ സിവില്‍ സര്‍വീസ് അക്കാദമി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സംഘടിത അസംഘടിത വിഭാഗങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും സിവില്‍ സര്‍വ്വീസ് രംഗത്തെ കുറഞ്ഞ പ്രാതിനിധ്യം കണക്കിലെടുത്താണ് കുറഞ്ഞചെലവില്‍ മത്സര പരീക്ഷ പരിശീലനം നല്‍കുന്നതിനായി സിവില്‍ സര്‍വീസ് അക്കാദമിക്ക് രൂപം നല്‍കിയത്.
ചെയര്മാന് വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.ഷജീന കിലെ കണ്‍സള്‍ട്ടന്റ് പി കെ ശങ്കരന്‍കുട്ടി ,
സിവില്‍ സര്‍വീസ് അക്കാദമി അദ്ധ്യാപകന് ഉമ്മന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here