ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിർമാണ ജോലികൾക്കുണ്ടായ തടസ്സം നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
മുനിസിപ്പാലിറ്റി ഇതിനാവശ്യമായ തീരുമാനമെടുത്ത് സമയബന്ധിതമായി നിർമാണ പ്രവർത്തനം പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യം ചര്‍ച്ച ചെയ്യാൻ വിളിച്ച ബന്ധപ്പെട്ടവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍. എ.സി. മൊയ്തീന്‍, വി. ജോയ് എം.എല്‍.എ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തദ്ദേശ സ്വയം ഭരണ [ അർബൻ ]വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.