മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം; റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍

കേന്ദ്ര നിര്‍ദ്ദേശം തള്ളി കര്‍ഷകര്‍. ഇന്നലത്തെ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വാര്‍ത്ത കുറിപ്പ്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം.

എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കണം. സമരത്തിനിടെ മരിച്ചത് 147 പേര്‍. അവരുടെ ജീവത്യാഗത്തിന് ഫലമുണ്ടാകണം. റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു. ദില്ലി റിംഗ് റോഡില്‍ സമാധാനപരമായി പരേഡ് നടത്തും.

അതേസമയം ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ മലയാളി കര്‍ഷക സംഘത്തിന്റെ സമരം 8-ാം ദിവസം പിന്നിട്ടു.

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത് .കെകെ രാഗേഷ് എംപിയും സംരക്കാര്‍ക്കൊപ്പം ശജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ തന്നെയാണ് കഴിയുന്നത് .

കര്‍ഷക സമരത്തില്‍ സജീവ സാനിദ്യമാണ് കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘം. രാജസ്ഥാന്‍ ഹാരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലാണ് മലയാളികളുടെ ദേശീയ പാത ഉപരോധിച്ചുളള സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News