കൊരട്ടി ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചു. ചരക്കു ലോറിയും ഓക്സിജൻ ലോറിയുമാണ് കൂട്ടിയിടിച്ചത്.
കന്യാകുമാരിയിൽ ഓക്സിജൻ ഇറക്കിയ ശേഷം ബംഗ്ലുരുവിലേയ്ക്ക് മടങ്ങുകയായിരുന്ന ലോറിയാണ് ചരക്കു ലോറിയുമായി ഇടിച്ചത്.
ടാങ്കർ ലോറിയിൽ ചോർച്ചയുണ്ടെന്ന സംശയത്തിൽ ദേശീയപാതയിൽ ഗതാഗതം തടഞ്ഞു. ഫയർഫോഴ്സ് എത്തി പരിശോധിച്ചപ്പോൾ ലോറി കാലിയാണെന്ന് വ്യക്തമായി. ഒരു ട്രാക്കിൽ ഗതാഗതം പുനസ്ഥാപിച്ച.
ദേശീയ പാതയിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.