കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരുമായുള്ള 11ാം വട്ട ചര്‍ച്ച ഇന്ന്

കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരുമായുള്ള 11ാം വട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നടക്കുക.

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഇന്നലെ രാത്രി കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു.

മാത്രമല്ല റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ഔട്ടര്‍ റിങ് റോഡില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയതോടെ ഇന്നലെ രാത്രി കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം, ട്രാക്ടര്‍ പരേഡിന് അനുമതി നല്‍കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തില്‍ ഡല്‍ഹി പൊലീസും കര്‍ഷക നേതാക്കളും തമ്മില്‍ ഇന്നും ചര്‍ച്ച തുടരും.

143 പ്രക്ഷോഭകരുടെ ജീവത്യാഗം പാഴാകാന്‍ അനുവദിക്കില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിയെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന്് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News