കർണാടക ശിവമോഗയിൽ ക്വാറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ എട്ട് മരണം. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിൽ വ്യാഴാഴ്ച രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. പത്തോളം തൊഴിലാളികളാണ് ക്വാറിയിലുണ്ടായിരുന്നത്.
റെയിൽവേ ക്രഷർ യൂണിറ്റിൽ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടം. പൊട്ടിത്തെറിയുടെ പ്രകമ്പനം ശിവമോഗ ചിക്കമംഗളൂരു ജില്ലകളിൽ അനുഭവപ്പെട്ടു. ഭൂചലനമാണെന്ന് കരുതി ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. സ്ഫോടനത്തിൽ വീടുകളുടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു,ചിലയിടത്ത് റോഡുകൾ വിണ്ടു കീറിയിട്ടുമുണ്ട്.
Get real time update about this post categories directly on your device, subscribe now.