ശ്രീനാരായണ ദർശനം പാഠ്യവിഷയമാക്കി മുംബൈ സർവകലാശാല

മുംബൈ: ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളും തത്ത്വചിന്തയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഡിപ്ലോമാ കോഴ്‌സുകൾ ആരംഭിക്കുന്നതിനും പിഎച്ച്ഡിയുടെ ഗവേഷണ വിഷയമായി അംഗീകരിക്കുന്നതിനും മുംബൈ യൂണിവേഴ്സിറ്റിയിൽ ധാരണയായി. ഇതിന്റെ ഭാഗമായി ഇത് സംബന്ധിച്ച് യൂണിവേഴ്സൽ കോൺഫറഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷനും മുംബൈ യൂണിവേഴ്‌സിറ്റിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇന്ത്യയിൽ തന്നെ ആദ്യമായി നടക്കുന്ന ഈ സംരംഭത്തിന് കാർമികത്വം വഹിക്കാൻ ശിവഗിരി മഠത്തെ പ്രതിനിധീകരിച്ചു ശിവഗിരിമഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ സന്നിഹിതനായിരുന്നു.

മുംബൈ യൂണിവേഴ്സിറ്റി പ്രൊ – വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര കുൽക്കർണി, ഫിലോസഫി വിഭാഗം തലവൻ പ്രൊഫ.നാരായൺ ഗഡാഡെ ,ശ്രീനാരായണ മന്ദിര സമിതി പ്രസിഡന്റ് എൻ. ശശിധരൻ, ചെയർമാൻ എം ഐ ദാമോദരൻ,വൈസ് ചെയർമാൻ മോഹൻദാസ്, ജനറൽ സെക്രട്ടറി സെക്രട്ടറി എൻ എസ് സലിംകുമാർ , കോൺഫെഡറേഷനെ പ്രതിനിധീകരിച്ചു ഓർഗാണൈസേഷൻ പ്രസിഡന്റ് വി. കെ മുഹമ്മദ്‌, ടി. എസ. ഹരീഷ്കുമാർ, പി. എൻ. മുരളീധരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മാനവിക ദർശനങ്ങൾ ആഗോളതലത്തിലെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സ്വാമി ഋതംബരാനന്ദ.

മാതൃകാപരമായ നടപടിക്കാൻ മുംബൈ യൂണിവേഴ്സിറ്റി സാക്ഷ്യം വഹിച്ചതെന്നും മാനവികമായ സന്ദേശങ്ങളും ദർശനവുമൊക്കെ ആഗോളതലത്തിൽ എത്തിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സ്വാമി ഋതംബരാനന്ദ പറഞ്ഞു.ലോകത്തിന്റെ സമ്പത്ത് വിവേചനമില്ലാതെ എല്ലാവർക്കും വേണ്ടി വിനിയോഗിക്കേണ്ട സാമ്പത്തിക ഘടനവും സാമൂഹിക വ്യവസ്ഥയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടി.

കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റെ പേരിൽ ആരംഭിച്ച ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാധാന്യത്തെ പരാമർശിച്ചു സംസാരിച്ച ഋതംബരാനന്ദ ഇതിന് മുൻകൈ എടുത്ത കേരള സർക്കാരിനെ അനുമോദിച്ചു.

ശ്രീനാരായണ ഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഏകത്വ സിദ്ധാന്തത്തിനും സ്വാമി വിവേകാനന്ദന്റെ സാർവദേശീയ മത സിദ്ധാന്തത്തിനും ആധുനിക സമൂഹത്തിലുള്ള പ്രസക്തിയെ അധീകരിച്ച് ഒരു വിശകലന പഠനം എന്നതായിരിക്കും ഒരു ഗവേഷണ വിഷയം. ശ്രീനാരായയണ ഗുരുവിന്റെ ഉപദേശങ്ങളും തത്ത്വചിന്തയും യൂണിവേഴ്സിറ്റി മുഖ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനായി മുൻകൈ എടുത്ത് പ്രവർത്തിച്ചത്, മുംബൈ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം തത്ത്വശാസ്ത്ര വകുപ്പ് മേധാവിയായ ഡോ. ഗീത രമണ, പ്രൊഫ. ഡോ. നാരായൺ ശങ്കർ ഗഡഡെ എന്നിവരാണ്. വിവിധ കോഴ്‌സുകളുടെ പാഠ്യവിഷയങ്ങളിൽ ശ്രീനാരായണ ദർശനവും ഉൾപ്പെടുത്തും.

ലോകത്തിലെ പ്രമുഖ തത്ത്വചിന്തകരുടെയും ആത്മീയ നേതാക്കളുമായും ഒപ്പം ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രവും യൂണിവേഴ്സിറ്റി ലൈബ്രറിയിൽ അനാച്ഛാദനം ചെയ്യും.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here