പ്രതികൂല കാലാവസ്ഥയെയും തണുപ്പിനെയും അതിജീവിച്ച് കേരളത്തിൽ നിന്നുള്ള സമരസംഘവും കെ കെ രാഗേഷ് എംപിയും

ഷാജഹാൻപൂർ അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള സമരസംഘം കഴിയുന്നത് പ്രതികൂല കാലാവസ്ഥയെയും തണുപ്പിനെയും അതിജീവിച്ചു. വഴിയരികിലെ ടെന്റുകളിലാണ് ഇവരുടെ ഉറക്കവും. ഇവർക്കൊപ്പം കെകെ രാഗേഷ് എംപിയു ഷാജഹാൻപൂരിലെ ടെന്റിൽ തന്നെയാണ് കഴിയുന്നത്.

മലയാളികൾക്ക് സുപരിചിതമല്ലാത്ത പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ഇവർ സമരത്തിനൊപ്പം നിൽക്കുന്നത്.. തണുപ്പിനെ അതിജീവിക്കാൻ രാത്രിയിൽ തീ കായുകയാണ് ഏക മാർഗം. ടെന്റുകളിലാണ് ഇവർ രാത്രിയിൽ കഴിയുന്നത്.

കേരളത്തിൽ നിന്നും കോണ്ഗ്രസിന് നിരവധി എംപിമാർ ഉണ്ടെങ്കിലും കര്ഷകർക്കൊപ്പം നൽകാൻ ആരെയും കാണുന്നില്ല എന്നാൽ കെ കെ രാഗേഷ് എംപി സമർക്കാർക്കൊപ്പം സമരം തുടങ്ങിയത് മുതലുണ്ട്. കെ കെ രാഗേഷ് എംപി ഉറങ്ങുന്നതും വഴിയരികിലെ ടെന്റിൽ സമർക്കാർക്കൊപ്പം.

സമരം വിജയിക്കുന്നത് വരെ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഇവിടെ കേരളത്തിൽ നിന്നുളള സമരസഖാക്കളും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News