കളമശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് അട്ടിമറി വിജയം. മുസ്ലിം ലീഗിന്റെ കുത്തകവാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സ്വതന്ത്ര സ്ഥാനാർഥി തെള്ളിയിൽ ജെ മാത്യുവിന്റെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
എൽഡിഎഫ് സ്ഥാനാർഥി റഫീഖ് മരയ്‌ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫിലെ ലീഗ് സ്ഥാനാർഥി സമീലിനെയാണ് റഫീഖ് തോൽപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് 308 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി സമീലിന് 244 വോട്ടുകളുമാണ് ലഭിച്ചത്. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്.
അതേസമയം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം ഉറപ്പാക്കിയതോടെ യുഡിഎഫ് നേതൃത്വത്തിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി.
Get real time update about this post categories directly on your device, subscribe now.