ഇരു കൈകളും ഇല്ല, നിശ്ചയദാർഢ്യമാണ് ശ്രീധരന്‍ എന്ന കര്‍ഷകന്‍റെ വിജയമന്ത്രം

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് മികച്ച കർഷകനായ ശ്രീധരനെയാണ് നാം ഇനി പരിചയപ്പെടുന്നത്. ഇരു കൈകളും ഇല്ല, പക്ഷെ നിശ്ചയദാർഢ്യം അത് ഒന്ന് മാത്രമാണ് ശ്രീധരന്‍റെ വിജയമന്ത്രം.

പന്ത്രണ്ട് വർഷം മുൻപ് കൃഷി നാശം ഉണ്ടാക്കുന്ന വന്യ മൃഗങ്ങളെ തുരത്താൻ വച്ചിരുന്ന പടക്കം പൊട്ടി ഇരു കൈകളും നഷ്ടമായി ശ്രീധരന്. മൂന്നു വർഷം നീണ്ട ചികിത്സ. ഒടുവിൽ പ്രാരാബ്ധം എറിയപ്പോൾ മനോ ധൈര്യം തിരിച്ച് പിടിച്ച് ജീവിതത്തിലെക്കുള്ള തിരിച്ചുവരവ്. വീണ്ടും കൃഷിയിലെക്ക്…

കൈകൾ വഴങ്ങുക പ്രശനമായപ്പോൾ ആദ്യം പച്ചക്കറി വിത്തുകൾ പാകി വിളവെടുത്തു. പിന്നെ വെറ്റക്കൊടിയും, ചേമ്പും, ചേനയും, വാഴയും,കുരുമുളകും, ഒപ്പം റബ്ബർ ടാപ്പിങ്ങും തൊഴിലുറപ്പും ഉൾപ്പടെ എന്തിനും തയ്യാർ.

വെട്ടുകത്തിയും, മൻവെട്ടിയും,പിക്കാസും,കോടാലിയും എല്ലാം കമ്പി വളയം ഉണ്ടാക്കി അതിൽ തുണിചേർത്തു വരിഞ്ഞു കെട്ടി തന്‍റെ കൈക്ക് ഇണങ്ങും വിധം തയാറാക്കിയാണ് ഉപയോഗിക്കുന്നത്‌. കൃഷിക്ക് വെള്ളം എത്തിക്കുക എന്ന ബുദ്ധിമുട്ട് മറികടക്കാനും മറ്റൊന്നും ആലോചിക്കാതെ ജലമെടുക്കാൻ സൗകര്യത്തിനു കിണർ ശ്രീധരൻ ഒറ്റക്കാണ് നിർമ്മിച്ചത്.

മൂന്നേക്കറോളം കൃഷിയിടത്തിൽ കവുങ്ങിൽ കയറി അടക്ക പറിക്കുന്നതും, റബ്ബർ വെട്ടുന്നതും, പച്ചക്കറികൾ ഉള്പടെ വിളവെടുക്കുന്നതും എല്ലാം ശ്രീധരൻ തന്നെ. ശാരീരിക അവശതകൾ മറന്ന് ജീവനോപാധി തേടുന്ന വേറിട്ട കർഷകർക്ക് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പുരസ്‌ക്കാരം ജീവിത വിജയമായിട്ടാണ് ശ്രീധരൻ കാണുന്നത്. ഭാര്യയും മക്കളും എപ്പോ‍ഴും ശ്രീധരന് കരുത്തായി കൂടെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here