തൃശ്ശൂർ കോർപ്പറേഷൻ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന്‌ വിജയം; എല്‍ഡിഎഫിനൊപ്പം തുടരുമെന്ന് മേയര്‍ എം കെ വര്‍ഗീസ്

ഉപതെരഞ്ഞെടുപ്പ്‌ നടന്ന തൃശ്ശൂർ കോർപ്പറേഷൻ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന്‌ വിജയം. കോൺഗ്രസ്‌ നേതാവ്‌ കെ രാമനാഥൻ 998 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌.

അഡ്വ. മഠത്തിൽ രാമൻകുട്ടിയായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി. കഴിഞ്ഞ തവണ എൽഡിഎഫ്‌ സ്ഥാനാർഥി വിജയിച്ച ഡിവിഷനാണിത്‌.

ഇതോടെ കോര്‍പറേഷനിലെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില 24 വീതമായി. അതേസമയം എല്‍ഡിഎഫിനൊപ്പം തുടരുമെന്ന് മേയര്‍ എംകെ വര്‍ഗീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News