വന്യത നിറഞ്ഞ കഥയുമായി കള; ടോവിനോ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടോവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കള യുടെ ടീസര്‍ ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. അഡ്വഞ്ചേഴ്‌സ് ഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് കള. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്.
ടൊവിനോയുടെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നായിട്ടാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്. ഈ സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. പിന്നീട് ആഴ്ചകള്‍ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്.
ലാല്‍, ദിവ്യാ പിള്ള, സുമേഷ് തുടങ്ങിയവരാണ്? ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്?. യദു പുഷ്പാകരനും രോഹിത് .വി.എസുമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്?. ടോവിനോയും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണ്?. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്?ലീസ് എന്നിവ സാമ്പത്തികമായി വിജയമായിരുന്നില്ലെങ്കിലും വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
Get real time update about this post categories directly on your device, subscribe now.