ഒരു മാസത്തിനകം വാക്സിൻ ഉത്പാദനം ആരംഭിക്കേണ്ട സെസ് 3 കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലയിലാണ് തീപിടുത്തമുണ്ടായത്. എന്നാൽ ലോകശ്രദ്ധ നേടിയ ഏറ്റവും നിർമ്മാണ കേന്ദ്രമായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിന്റെ കാരണമാണ് ആശങ്ക പടർത്തുന്നത്.
തീപിടുത്തത്തെ തുടർന്ന് നടന്ന രക്ഷാപ്രവർത്തനത്തിൽ 9 പേരെ രക്ഷിക്കാനായെങ്കിലും അപകടത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. മരിച്ചവരെല്ലാം നിർമാണത്തൊഴിലാളികളായിരുന്നു. അഞ്ചാം നിലയിൽ നിന്നാണ് അഗ്നിശമന സേന മൃതദേഹങ്ങൾ കണ്ടെടുത്തത്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അറിവായിട്ടില്ലെങ്കിലും വൈദ്യുത തകരാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മഞ്ജരിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലുള്ള ഇൻസ്റ്റാളേഷൻ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈറസ് എസ് പൂനവല്ല പറഞ്ഞു. തൊഴിലാളികളുടെ മരണത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. അതോടൊപ്പം, വാക്സിനേഷൻ നിർമാണ കമ്പനി മരിച്ച വ്യക്തികളുടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു,
സ്ഥലത്തെ വെൽഡിംഗ് ജോലികളാണ് പ്രാഥമിക തീപിടിത്തത്തിന് കാരണമായതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ഒരു മാസത്തിന് ശേഷം വാക്സിൻ ഉത്പാദനം ആരംഭിക്കാനിരുന്ന നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഉച്ചയ്ക്ക് 2:45 ഓടെ തീ പടർന്നത്. അതേ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബിസിജി വാക്സിൻ ലബോറട്ടറി ഉണ്ടായിരുന്നെങ്കിലും ബാധിച്ചിരുന്നില്ല. തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് ഏകദേശം 1 കിലോമീറ്റർ അകലെയാണ് കോവിഷീൽഡ് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പ്ലാന്റ്.
മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് തീപിടിത്തമുണ്ടായ കെട്ടിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വാക്‌സിൻ നിർമ്മാണത്തിലിരിക്കുന്ന ഒരു വ്യവസായ യൂണിറ്റ് പാലിക്കേണ്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും പാലിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും പവാർ ആവശ്യപ്പെട്ടു.
രണ്ട് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. വൈകുന്നേരം 4.30 ഓടെ 15 വാട്ടർ ടാങ്കറുകൾ പ്രവർത്തിപ്പിച്ചതായും തീ നിയന്ത്രണ വിധേയമാക്കിയതായും ചീഫ് ഫയർ ഓഫീസർ പ്രശാന്ത് റാൻപൈസ് പറഞ്ഞു. സൈറ്റിൽ നിന്നുള്ള ദൃശ്യങ്ങളിൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഫർണിച്ചർ, വയറിംഗ്, ക്യാബിനുകൾ എന്നിവ തീയിൽ കത്തിക്കരിഞ്ഞതായും കണ്ടെത്തി. തീ പടർന്ന നിലകളിൽ വലിയ യന്ത്രങ്ങളോ ഉപകരണങ്ങളോ സംഭരിച്ചിരുന്നില്ല.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിന് രാജ്യത്തെ അപെക്സ് ഡ്രഗ്സ് റെഗുലേറ്റർ നിയന്ത്രിത അടിയന്തര ഉപയോഗ അനുമതി നൽകിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി / അസ്ട്ര സെനെക്കയുമായി സാങ്കേതിക സഹകരണത്തോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ദശലക്ഷക്കണക്കിന് വാക്സിൻ ഡോസുകളാണ് നിർമ്മാണത്തിലിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.