പതിനൊന്നുകാരന്‍ സംവിധാനം ചെയ്ത ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും

ആഷിക് ജിനു എന്ന പതിനൊന്നുകാരന്‍ സംവിധാനം നിര്‍വഹിച്ച മലയാള സിനിമ ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും.ചിത്രത്തില്‍ വില്ലനായി എത്തുന്നത് ആഷിക്കിന്റെ അച്ഛന്‍ ജിനു സേവ്യറാണ് .
റോധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനിഷ എന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ജിനു സേവ്യറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അച്ഛനും മകനും ഒരുമിച്ചൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ഇഇടുക്കി, കുളമാവ്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ‘ഇവ’ യുടെ പ്രധാന ലൊക്കേഷന്‍.
പത്താം വയസ്സില്‍ പീടിക എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം നിര്‍വഹിച്ച് രംഗത്തെത്തിയ ആഷിക് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് പ്രാധാന്യം നല്‍കി ചാരായ വേട്ടയുടെ കഥപറയുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News