നവാഗതനായ അര്‍ജുന്‍ അജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യഗാനം ”ഒരു തൂമഴയില്‍” ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 2 ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും സംവിധായകരുടെയും ഔദ്യോഗിക സമൂഹ മാധ്യമ പേജു വഴിയാണ് ‘ഒരു തൂമഴയില്‍’ റിലീസ് ചെയ്തത്.മനോഹരമായ വരികള്‍ക്കൊപ്പം ഗാനത്തിന്റെ ഗ്രാമീണ ഭംഗിയില്‍ ഉളള മേക്കിങ്ങും ഈ പ്രണയ ഗാനത്തിന്റെ മാറ്റ്്് കൂട്ടുന്നു.
100% പുതുമുഖങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ ”ആരും പേടിക്കണ്ട, ഓടിക്കോ” എന്ന ടാഗ് ലൈനും ഒപ്പം തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോര്‍ട്ട് ഫിലിം മേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകന്‍ കൂടി ആണ് അര്‍ജുന്‍ അജിത്ത്.
മനോഹരമായ വരികള്‍ക്കൊപ്പം ഗാനത്തിന്റെ ഗ്രാമീണ ഭംഗിയില്‍ ഉള്ള മേക്കിങ്ങും ഈ പ്രണയ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. പുതുമുഖങ്ങളെന്ന് തോന്നിക്കാത്ത വിധം, ശിവ ഹരിഹരനും നന്ദന ആനന്ദും പ്രണയരംഗങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
സംഗീത സംവിധായകന്‍ ബിജിപാലിന്റെ കൂടെ ദീര്‍ഘകാലം വര്‍ക്ക് ചെയ്തിട്ടുള്ള ബിബിന്‍ അശോക് ആണ് സംഗീത സംവിധാനം. അജിത്ത് ബാലകൃഷ്ണന്‍ ആണ് ”ഒരു തൂമഴയില്‍” എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷാഡോ ഫോക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനോജാണ് മാരത്തോണ്‍ നിര്‍മ്മിക്കുന്നത്. ആര്‍.ആര്‍ വിഷ്ണു ഛായാഗ്രഹണവും, അഖില്‍ എ.ആര്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.
Get real time update about this post categories directly on your device, subscribe now.