കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പ്രതിയായ മാതാവിന് ഹൈക്കോടതി ജാമ്യം. മാതാവിനെ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടു.
കേസ് ഡയറി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് വി. ഷർഷസി കുട്ടിയുടെ മാതാവിന് ജാമ്യം അനുവദിച്ചത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് മാതാവിന്റെ ഹർജി.
മാതൃത്വത്തിന്റെ പവിത്രത ഈ കേസിൽ പൂർണമായും അവഗണിക്കപ്പെട്ടെന്നതില്‍ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്യത്വമാണ് ലോകത്തെ ഏറ്റുവും മഹനീയ മാതൃകയെന്നും അമ്മക്ക് കുഞ്ഞിനോടുള്ള ബന്ധത്തിന് പകരം വയ്ക്കാനായി മറ്റൊന്നില്ലെന്നും ഉന്നയിക്കപ്പെടുന്ന ആരോപണം ഒൻപത് മാസം ചുമന്ന് പ്രസവിച്ച മാതാവിന് കുട്ടിയോട് ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതിക്കെതിരായ ആരോപണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ നേത്യത്വത്തിൽ അന്വേഷിക്കുന്നുണ്ടെന്നും പ്രതി കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും കുട്ടിയെ പിതാവിന്റെ കസ്റ്റഡിയിൽ നിന്ന് മാറ്റാനും കോടതി നിർദേശിച്ചു.
ശിശു സംരക്ഷണസമതിയുടെ സംരക്ഷണത്തിലേക്ക് കുട്ടിയെ മാറ്റണമെന്നും കുട്ടിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും ബോർഡിൽ ചൈൽഡ് സൈക്കോളജിസ്റ്റിനേയും ന്യൂറോളജിസ്റ്റിനേയും വനിത ഡോക്ടറേയും ഉൾപ്പെടുത്താനും കോടതി നിർദേശിച്ചു.
Get real time update about this post categories directly on your device, subscribe now.