ഇന്ത്യന്‍ ഫുഡ്ബോളിന് അഭിമാനമായി ഡിലൻ മാർകണ്ഡേ എന്ന പത്തൊൻപതുകാരൻ

ഇന്ത്യൻ വംശജനായ ഡിലനുമായി 2022 വരെ കരാർ നീട്ടിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്സ്പർ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബായ ടോട്ടൻഹാം ഹോട്സ്പര്‍ പുതിയ അറ്റാക്കിങ് മിഡ്ഫീൽഡര്‍ക്കായി സൈനിങ് നടത്താത്തതോടെയാണ് ഡിലൻ മാർകണ്ഡേ ചര്‍ച്ചയാവുന്നത്. പച്ചപുല്‍മൈതാനിയില്‍ എതിരാളികള്‍ക്കെതിരെ വലതുവശത്ത് കളിക്കുന്ന ആക്രമണകാരിയായ മിഡ്ഫീൽഡറാണ് താരം.

ഇരു വിങ്ങുകളിലും ഒരുപോലെ മികവ് കാണിക്കാൻ സാധിക്കും എന്നതാണ് ഡിലന്‍റെ പ്രത്യേകത. അറ്റാക്കിങ് മിഡ്ഫീൽഡറായും താരം മികച്ച പ്രകടനം തന്നെയാണ് നടത്തിയിട്ടുള്ളത്.

2017 മുതൽ ക്ലബിന്‍റെ U18 ടീമിൽ അംഗമായ മുന്നേറ്റനിര താരം നിലവിൽ U23 ടീമിലാണ് കളിക്കുന്നത്. ഇന്ത്യൻ വംശജനായ ഡിലനുമായി 2022 വരെ കരാർ നീട്ടിയിരിക്കുകയാണ് ക്ലബ് ഇപ്പോള്‍.

അതേ സമയം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ.സി.ഐ), പേഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) എന്നീ സംഘടനകൾ താരത്തെ ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഹോട്ട്സ്പർ കരാർ ദീർഘിപിച്ചിരിക്കുന്നത്.

മുബഷിർ പി അക്ബർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here