‘ഈ അച്ചന്‍ എന്നാ ചുള്ളനാ!’ പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്‍റോ ജോസഫ്
ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ സസ്പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്ന് അണിയറ പ്രവര്‍ത്തകരും പറയുന്നു
. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ടീസര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്
The Priest 🙂
Posted by Anto Joseph on Thursday, 21 January 2021
‘ദ പ്രീസ്റ്റ്’ ഫെബ്രുവരി നാലിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതില്‍ അഭിനയിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ഒരു വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിലേതു പോലെ അടിമുടി ദുരൂഹത നിറഞ്ഞ ഒന്നാണ് ടീസറും.
പുതിയ ലുക്ക് കണ്ട് എല്ലാവരും ഒരേപോലെ പറയുന്നത് ‘എന്തൊരു ചുള്ളനാ മമ്മൂട്ടി’ എന്നാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം ഈ ആകാംക്ഷ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ മറ്റൊരു ലുക്ക് നിര്‍മാതാവ് ആന്‍റോ ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നു.
Get real time update about this post categories directly on your device, subscribe now.