ബി ഗോപാലകൃഷ്ണൻ പിടിച്ച ആനക്കൊമ്പ് പുലിവാലായി

ആനക്കൊമ്പില്‍ പിടിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി. ആനക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പീപ്പിൾ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൻ്റെ നാലാം ദിവസം നടന്ന എഴുന്നള്ളിപ്പിനിടെ ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ ആനകളെ കാണാനെത്തിയത്. ക്ഷേത്ര പരിസരത്ത് വച്ചു നടന്ന ചടങ്ങിനിടെ എത്തിയ ബി.ഗോപാലകൃഷ്ണൻ ആനയുടെ കൊമ്പുകളിൽ പൂമാല ചാര്‍ത്തി. തുടര്‍ന്നാണ് അദ്ദേഹം ആനക്കൊമ്പിൽ പിടിച്ചു നിന്നു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സംഭവത്തിൻ്റെ തത്സമയ ദൃശ്യങ്ങൾ ബി.ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.


തൃശ്ശൂരിൽ ബാറിലെ അഭിഭാഷകനും പ്രമുഖ പാര്‍ട്ടിയുടെ നേതാവുമായ ബി.ഗോപാലകൃഷ്ണൻ്റ ഈ പ്രവൃത്തി കൂടുതൽ ആളുകെ ഇതേ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നതാണെന്നും നാട്ടാന പരിപാലന ചട്ടവും മറ്റു മൃഗസംരക്ഷണനിയമങ്ങൾ പ്രകാരവും ബി.ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. .

മനോജ് ഭാസ്‌കര്‍ തൃശൂര്‍ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ പരാതി ഇങ്ങനെ

ഇക്കഴിഞ്ഞ കൊടുങ്ങല്ലൂര്‍ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയെഴുന്നള്ളിപ്പില്‍ ആനക്കൊമ്പ് പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്തതുമായി ബന്ധപ്പെട്ട പരാതി. താലപ്പൊലി നാലാം ദിവസം എന്ന ക്യാപ്ഷനില്‍ ബി ഗോപാലകൃഷ്ണന്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം അദ്ദേഹം എഴുന്നള്ളിപ്പിന് വന്ന ആനയുടെ കൊമ്പുകളില്‍ പിടിച്ചു നില്‍ക്കുന്ന രീതിയിലുള്ളതാണ്. നാട്ടാന പരിപാലന ചട്ടം അതുപോലെ ബന്ധപ്പെട്ട ആക്ട്‌സ് റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് പ്രകാരം കുറ്റകരമായ ഒരു കൃത്യമാണ്. ടി വ്യക്തി തൃശ്ശൂര്‍ ബാറിലെ ഒരു അഭിഭാഷകനാണ്. അതുപോലെതന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണ് എന്നത് ടി കുറ്റകൃത്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സാധാരണ വ്യക്തികള്‍ക്ക് പോലും ഇത്തരം നിയമങ്ങള്‍ ലംഘിക്കാന്‍ പ്രേരണ നല്‍കുന്ന ഈ പ്രവര്‍ത്തി ചെയ്ത ബി ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിക്ക് നേരെ നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

തൃശ്ശൂര്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ക്കാണ് പീപ്പിൾ പോര്‍ ജസ്റ്റിസ് സംഘടന പരാതി നൽകിയിരിക്കുന്നത്. പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗോപാലകൃഷ്ണന്‍ ചെയ്തത് നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് സെക്രട്ടറി മനോജ് ഭാസ്‌കര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News