പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം തീയറ്ററുകളിലേക്ക് ഒരു പുതിയ മലയാളചിത്രം എത്തിയിരിക്കുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന വെള്ളം എന്ന ചിത്രമാണ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളത്തിനല്‍ നിന്നും തിയേറ്ററുകളിലേക്കെത്തുന്ന ആദ്യ സിനിമ. ചിത്രം മികച പ്രേക്ഷക പ്രശംസ നേടി പ്രദര്ശനം തുടരുകയാണ്. ആദ്യമായാണ് കേരളത്തില്‍ ഒരു മലയാള സിനിമ മാത്രമായി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.
അതെ സാമ്യം ഇത്രയും കാലം പ്രേക്ഷകരെ രസിപ്പിച്ച ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിനായി തീയറ്ററിലേക്ക് ജനങ്ങളെ ക്ഷണിചിരിക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. വെള്ളം കാണാന്‍ പ്രേക്ഷകരെ ക്ഷണിക്കുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമാ മേഖലയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ വേണ്ടി പ്രേക്ഷകര്‍ തീയറ്ററുകളിലേക്ക് വരണമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ വിനോദ വ്യവസായത്തെ തന്നെ കരകയറ്റണമെന്നും മോഹന്‍ലാല്‍ ഓര്‍മിപ്പിക്കുന്നു.
ഏറെ കാലത്തിന് ശേഷം മലയാളത്തിന്റേതായി ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയുടെ ചക്രം ചലിക്കണമെങ്കില്‍ സിനിമകള്‍ വരികയും അത് കാണുകയും ചെയ്യേണ്ടതുണ്ട്. മോഹന്‍ലാല്‍ പറയുന്നു. ഒപ്പം, തന്റെയുള്‍പ്പടെ നിരവധി പേരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ ഉണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
കലാകാരന്‍മാരും കലാകാരികളും എന്ത് ചെയ്യണം എന്നറിയാതെ കഴിഞ്ഞ ഒരു വര്‍ഷമായി ബുദ്ധിമുട്ടിലായിരുന്നു. ഒരുപാട് നാളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയിലെ തന്റെ അപേക്ഷയാണിത്. മോഹന്‍ലാല്‍ പറയുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉള്‍പ്പെടെ നിരവധി പേര്‍ താരത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
<iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FJayasuryajayan%2Fvideos%2F459870145027813%2F&show_text=false&width=560″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>
Get real time update about this post categories directly on your device, subscribe now.