തില്ലങ്കേരിയില്‍ എൽഡിഎഫിന്‌ ചരിത്ര വിജയം

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽ ഡി എഫിന് ചരിത്ര വിജയം.6980 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിൽ നിന്നും എൽ ഡി എഫ് തില്ലങ്കേരി പിടിച്ചെടുത്തു.സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം ബിനോയ് കുര്യനാണ് വിജയിച്ചത്.

കണ്ണൂർ ജില്ലായിലെ മലയോര മേഖലകളിൽ യു ഡി എഫ് നേരിടുന്ന തകർച്ച തില്ലങ്കേരിയിലും പ്രതിഫലിച്ചു.കഴിഞ്ഞ തവണ 285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച യു ഡി എഫ് ഇത്തവണ തകർന്നടിഞ്ഞു.6980 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർഥി ബിനോയ് കുര്യൻ വിജയിച്ചത്.

എൽ ഡി എഫ് സ്ഥാനാർഥി ബിനോയ് കുര്യന് 18687 വോട്ടും യു ഡി എഫ് സ്ഥാനാർഥി ലിന്റ ജെയിംസിന് 11707 വോട്ടുകളും ലഭിച്ചു.ബി ജെ പി സ്ഥാനാർഥി കെ ജയപ്രകാശിന് 1333 വോട്ടുകൾ മാത്രമാണ് നേടാനായത്.യു ഡി എഫ് സ്വാധീന മേഖലകളിൽ എല്ലാം എൽ ഡി എഫ് ഭൂരിപക്ഷം നേടി.

യു ഡി എഫിന്റെ ശക്തി കേന്ദ്രമായ അയ്യൻകുന്ന് പഞ്ചായത്തിൽ ആദ്യമായി എൽ ഡി എഫ് ഭൂരിപക്ഷം നേടി.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തില്ലങ്കേരി ഉൾപ്പെടെയുന്ന പേരാവൂർ നിയമസഭ മണ്ഡലം യു ഡി എഫിന് നഷ്ടപ്പെടാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News