പി.സി ജോര്‍ജ് എം.എല്‍.എയെ ശാസിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് ശാസന ലഭിച്ചത്.
ശാസന സ്വീകരിക്കുന്നതായി പി.സി ജോര്‍ജ് പറഞ്ഞു. എന്നാല്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ആള്‍ എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യണമന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
അതേസമയം സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ആള്‍ എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യണമന്നും പി.സി ജോര്‍ജ് പറഞ്ഞു.
കന്യാസ്ത്രീ ആണോ എന്നതല്ല സ്ത്രീവിരുദ്ധ പരാമര്‍ശത്തിനാണ് ശാസന എന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
പി.സി ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നായിരുന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടിയത്.
Get real time update about this post categories directly on your device, subscribe now.