മാതാപിതാക്കളായതിന് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി വിരാട് കോലിയും അനുഷ്‌കയും, ചിത്രങ്ങള്‍ വൈറല്‍

തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു മാലഖ എത്തിയതിന്റെ ത്രില്ലിലാണ് വിരാട് കോലിയും അനുഷ്‌കയും. ജനുവരി 11 നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കോഹ്ലിയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

‘ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറയിക്കുന്നത്. എല്ലാവരുടെയും സ്‌നേഹത്തിനും ആശംസകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു, സ്‌നേഹത്തോടെ വിരാട്,” എന്നാണ് മകള്‍ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്ലി ട്വീറ്റ് ചെയ്തത്.
ഇപ്പോഴിതാ മകളുടെ ജനനശേഷം ആദ്യമായി ക്യാമറകള്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ് ഇരുവരും. മുംബൈയിലെ ഘര്‍ സ്ഥലത്തുളള ഒരു ക്ലിനിക്കിനു പുറത്തുവച്ചാണ് ഇരുവരും ക്യാമറ കണ്ണുകളിലുടക്കിയത്.

ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വളരെ സിംപിള്‍ ലുക്കിലായിരുന്നു ഇരുവരും. അമ്മയായതിന്റെ സന്തോഷം അനുഷ്‌കയുടെ മുഖത്ത് പ്രകടമായിരുന്നു. നിറഞ്ഞ ചിരിയോടെയാണ് ഇരുവരും ക്യാമറകള്‍ക്കു മുന്നിലെത്തിയത്. തങ്ങളുടെ സ്വകാര്യത സംരക്ഷിച്ചതിന് പാപ്പരാസികള്‍ക്ക് ഇരുവരും നന്ദി പറയുകയും ചെയ്തു.

മകള്‍ ജനിച്ചതിനു പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകര്‍ത്തരുതെന്ന് ഫൊട്ടോഗ്രാഫര്‍മാരോട് കോഹ്ലിയും അനുഷ്‌കയും അഭ്യര്‍ത്ഥിച്ചിരുന്നു. കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും മുംബൈയിലെ ഫൊട്ടോഗ്രാഫര്‍മാരോട് തങ്ങളുടെ മകളുടെ ചിത്രങ്ങള്‍ പകര്‍ത്താതിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും വിരാടും അനുഷ്‌കയും ഒരു പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ രണ്ടുപേരുടെയും ചിത്രങ്ങളോ വീഡിയോയോ എടുക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ കുട്ടിയുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്നും ഇരുവരും പറഞ്ഞു.

അടുത്തിടെ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോ എടുക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തതിന് എതിരെ അനുഷ്‌ക ശര്‍മ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News