ആറ് വയസുകാരിക്ക് മദ്യലഹരിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദ്ദനം

6 വയസുകാരിക്ക് മദ്യലഹരിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദ്ദനം. കാസര്‍കോട് വെസ്റ്റ് എളേരിയിലാണ് 6 വയസുകാരിക്ക് മദ്യലഹരിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദ്ദനമേറ്റത്.

പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക് തേച്ചതായി പരാതി ഉയര്‍ന്നു. പറമ്പ് സ്വദേശികളായ ഉഷ – തമ്പി എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.

അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് എത്തി കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന് ശിശു സംരക്ഷണ സമിതി കുട്ടിക്ക് സുരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here