എറണാകുളം കളമേശിരിയില്‍ പതിനേഴുകാരന് ക്രൂര മര്‍ദ്ധനം. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് മര്‍ദ്ധിച്ചത്. സംഭവത്തില്‍ നാലു പ്രതികളെ കളമശേരി പൊലിസ് പിടികൂടി.
കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിലാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ധിച്ചത്. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
സുഹൃത്തുക്കളുടെ ലഹരി ഉപയോഗം വീട്ടിലറിയിച്ചതാണ് മര്‍ദ്ധന കാരണമെന്നാണ് പൊലിസ് കണക്കാക്കുന്നത്. കൈകൊണ്ടു വടികൊണ്ടും നിരവധി തവണ മര്‍ദ്ധിക്കുന്നത് പ്രതികള്‍തന്നെ പകര്‍ത്തിയ മോബൈല്‍ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
സംഭവത്തില്‍ നാലു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരുള്‍പ്പെട്ടതായണ് പൊലിസ് കണക്കാക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകളെതുടര്‍ന്ന് പതിനേഴുകാരൻ ആശുപത്രിയിലെത്തിയ ശേഷമായിരുന്നു സംഭവം പൊലീസ് അറയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേരെയും പിടികൂടിയത്. നിലവില്‍ ശാരീരിക അസ്വാസ്ഥ്യം മൂലം പതിനേഴുകാരന്‍ കളമശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.
Get real time update about this post categories directly on your device, subscribe now.