‘ആര്‍ക്കറിയാ’മിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആര്‍ക്കറിയാമിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലും ചേര്‍ന്ന്പുറത്തിറക്കി.

പാര്‍വതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസ് ആണ്.
:മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സും ഒ പി എം ഡ്രീം മില്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാനു ജോണ്‍ വര്‍ഗീസ് ചിത്രം ആര്‍ക്കറിയാമിന്റെ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് താരങ്ങള്‍ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കു വെച്ചത്. കോവിഡ് പശ്ചാത്തലമാക്കി വന്നിരിക്കുന്ന ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകര്‍ക്കിടയില്‍ ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയം ആയി കഴിഞ്ഞു.

പാര്‍വതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആര്‍ക്കറിയാം’ നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. ബിജു മേനോനും പാര്‍വതിയും ഷറഫുദ്ധീനുമാണ് ഇന്ന് പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലും ഉള്ളത്. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങള്‍ എത്തുന്ന ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും, യെക്സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനറാകുന്ന ആര്‍ക്കറിയാമിന്റെ ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുണ്‍ സി തമ്പിയും സന്ദീപ രക്ഷിതും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്. 2021 ഫെബ്രുവരി 26നാണ് ‘ആര്‍ക്കറിയാം’ റിലീസിനൊരുങ്ങുന്നത്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News