സിഎജി കോടതി അല്ല; ഇത് അന്തിമ വിധിയല്ലെന്നും ധനമന്ത്രി തോമസ് ഐസക്

സിഎജി കോടതി അല്ലെന്നും ഇത് അന്തിമ വിധിയല്ലെന്നും ധനമന്ത്രി തോമസ് ഐസക് പ്രതിപക്ഷത്തിന് നിയമസഭയില്‍ മറുപടി നല്‍കി.

സി ആന്‍ഡ് എജിയുടെ തെറ്റായ കീഴ്വഴക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടിനെതിരെ കേരള നിയമസഭ ശബ്ദവോട്ടോടെ പ്രമേയം പാസാക്കി. യുഡിഎഫ് അംഗങ്ങളും ഏക ബിജെപി അംഗവുമാണ് പ്രമേയത്തെ എതിര്‍ത്തത്.

കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഭ നിരാകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്.

കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പരാമര്‍ശങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ വരുന്നത് സാമാന്യ നീതിയുടെ നിഷേധമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കേരള നിയമസഭ നിരാകരിക്കുന്നത് ഇതാദ്യമാണ്.

ചട്ടം 118 പ്രകാരമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചത്. ഇവിടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത ചില ഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ബന്ധപ്പെട്ട വകുപ്പിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

ഒരു കാര്യം തീരുമാനിക്കുന്നതിനു മുമ്പ് ബാധിക്കപ്പെടുന്ന ആളിന്റെ/സ്ഥാപനത്തിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് സ്വാഭാവിക നീതി. ഇത് ലംഘിക്കപ്പെട്ടതിനാല്‍ സി&എജി റിപ്പോര്‍ട്ടിന്റെ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്.

ചൂടേറിയ ചര്‍ച്ച, വാക്‌പോര്, വാഗ്വാദം ഇതിനായിരുന്നു പിന്നീട് സഭ സാക്ഷ്യം വഹിച്ചത്. പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തു.

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News