തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി; രണ്ട് മരണം

തിരുവല്ലയില്‍ കെ.എസ് ആര്‍ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. 18 പേര്‍ക്ക് സാരമായി പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.

തിരുവല്ല ചങ്ങനാശേരി ദേശീയ പാതയില്‍ വൈകിട്ട് 4.30 ഓടെ ആയിരുന്നു നാടിനെ നടുക്കിയ അപകടം.

ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ലയിലേക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

ഇരുചക്രവാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കവേ ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഈ വാഹനത്തെ ഇടിച്ചിട്ട ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്.

അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. 20 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.  അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.

സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് ആണ് ബസിനുള്ളില്‍ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News