കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള 11-ാം വട്ട ചര്‍ച്ചയും പരാജയം

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള 11-ാം വട്ട ചര്‍ച്ചയും പരാജയം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തിനപ്പുറം വിട്ടുവീഴ്ചക്കില്ലെന്ന് കേന്ദ്രം.

സമരവുമായി മുന്നോട്ട് പോകുമെന്നും ട്രാക്റ്റര്‍ റാലി നടത്തുമെന്നും കര്‍ഷകരും വ്യക്തമാക്കി. അതേ സമയ അംബാനിക്കും അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കടുംപിടുത്തം നടത്തുന്നതെന്ന് കെകെ രാഗേഷ് എംപി വിമര്‍ശിച്ചു

10-ാം വട്ട ചര്‍ച്ചയില്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തിനപ്പുറത്തേക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന നിലപാട് മന്ത്രിമാര്‍ സ്വീകരിച്ചതോടെയാണ് ഇന്നത്തെ ചര്‍ച്ചയും പരാജയപ്പെട്ടത്.

നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ വീണ്ടും ചിന്തിക്കണമെന്നും അതില്‍ കൂടുതലായി എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുക്കുന്നത്.

നാളെ 12 മണിക്ക് മുന്നേ തീരുമാനം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. അതേ സമയം നിയമങ്ങള്‍ പിന്‍വലിക്കാതെ സമര അവസാനിപ്പിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

അതേ സമയം അംബാനിക്കും അദാനിക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കടുംപിടുത്തം നടത്തുന്നതെന്നും നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും കെകെ രാഗേഷ് എംപിയും വ്യക്തമാക്കി.

റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന ട്രാക്റ്റര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും സമാധാനപരമായിരിക്കും റാലിയെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News