
ചീനവലയില്‍ തുടങ്ങി കയര്‍ വ്യവസായത്തിലേക്ക് അവസാനിക്കുന്ന കേരളത്തിന്റെ റിപ്പബ്ലിക് ദിന പ്ലോട്ട് ഒരുങ്ങി. കൊയര്‍ ഓഫ് കേരള എന്ന വിഷയത്തിലാണ് കേരളം പ്ലോട്ട് ഒരുക്കിയത്. തെയ്യവും ചെണ്ടയും കൂടി ചേരുന്നത്തോടെ പ്ലോട്ടിന്റെ മാറ്റ് കൂടും. രണ്ട് വര്‍ഷത്തിന് ശേഷമാണ് കേരളത്തിനു റിപ്പബ്ലിക് ദിനത്തില്‍ പ്ലോട്ട് അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരളത്തിന് റിപ്പബ്ലിക് പരേഡില്‍ പ്ലോട്ട് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. മോദിസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം റിപ്ലബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ലോട്ടുകള്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല.
2018ല്‍ അനുമതി ലഭിച്ച ശേഷം ഈ വര്‍ഷമാണ് കേരളത്തിന്റെ പ്ലോറ്റിനു അനുമതി ലഭിക്കുന്നത് കൊയര്‍ ഓഫ് കേരള എന്നതാണ് കേരളം തെരഞ്ഞെടുത്ത വിഷയം. കേരളത്തിന്റെ സംസ്‌കാരവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയം തന്നെയായതിനാലാണ് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതും.
കേരളത്തിന്റെ തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യമാണ് റിപ്പബ്ലിക് ദിന പരേഡില്‍ ഉണ്ടാകുക. ചെണ്ടയും തെയ്യവും കയര്‍ വ്യവസായവും ചീനവലയും തെങ്ങും, തേങ്ങയുടെ വളര്‍ച്ചയും ചകിരിയും കയര്‍ വ്യവസായത്തിന്റെ എല്ലാ മേഖലകളും പ്ലോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
കേരളത്തിലെ തൊഴിലിടങ്ങളിലെ സ്ത്രീ സാനിധ്യം വിളിച്ചോതുന്ന രീതിയിലാണ് പ്ലോട്ട് നിര്‍മിച്ചത്. 2021ലേക്ക് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ അതിരൂക്ഷ പ്രക്ഷോഭത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
കേരളത്തിന്റെ കാര്‍ഷിക മേഖലയെ ഉള്‍പ്പെടുത്തിയുള്ള പ്ലോട്ട് കേരളം കര്‍ഷകരുടെ കൂടെയാണെന്ന് പരോക്ഷമായി വിളിച്ചു പറയുന്ന തരത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here