കോൺഗ്രസിന് തെരഞ്ഞെടുപ്പിലൂടെ ജൂണിൽ പുതിയ അധ്യക്ഷൻ

കോൺഗ്രസിന് തെരഞ്ഞെടുപ്പിലൂടെ ജൂണിൽ പുതിയ അധ്യക്ഷൻ.സംഘടന തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.അതേ സമയം. സംഘടന തിരഞ്ഞെടുപ്പിനെ ചൊല്ലി പ്രവർത്തക സമിതിയിൽ നേതാക്കൾ തമ്മിൽ വാഗ്വാദമുണ്ടായി.

സമവായത്തിലൂടെ അധ്യക്ഷനെ തീരുമാണിക്കകരുതെന്ന് നേതൃമാറ്റം ആവശ്യപ്പെടുന്ന നേതാക്കൾ നിലപാട് അവർത്തിച്ചതാണ് വാക്കുതർക്കത്തിൽ കലാശിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ അധ്യക്ഷനെ തീരുമാനിക്കണമെന്ന് തിരുത്തൽ വാദമുയർത്തിയ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഉടൻ വേണ്ടെന്നാണ് പ്രവർത്തകസമതിയുടെ തീരുമാനം.

വാഗ്വാദങ്ങൾക്കൊടുവിൽ ജൂണിൽ അധ്യക്ഷനെ പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു പ്രവർത്തക സമിതിയുടെ നിലപാട്. തിരഞ്ഞെടുപ്പിലൂടെ തന്നെ അധ്യക്ഷനെ കണ്ടെത്താനാണ് തീരുമാനം.എന്നാൽ നെഹ്റു കുടുംബത്തിൽ നിന്നോ നെഹ്റു കുടുംബത്തിന് അടുപ്പമുള്ള ഒരാൾ തന്നെയാകും അധ്യക്ഷനാവുകയെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് ഷെഡ്യൂൾ മധുസൂദൻ മിസ്ത്രി അധ്യക്ഷനായ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ഉടൻ പ്രഖ്യാപിക്കും.. ജൂണിൽ ചേരുന്ന എഐസിസി സെഷനിൽ  പുതിയ അധ്യക്ഷൻ സ്ഥാനമേൽക്കും.

പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അതിന് ശേഷമുണ്ടാകും. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് സമവായം പാടില്ലെന്ന കാലപക്കൊടി ഉയർത്തിയ നേതാക്കളുടെ നിലപാടിൽ പ്രവർത്തക സമിതിയിൽ തർക്കത്തിന് വഴിവെച്ചു.

അതേ സമയം നേതൃമാറ്റം ആവശ്യപ്പെടുന്ന നേതാക്കൾക്കെതിരെ വളരെ വാക്കിയ വിമർശനവും ഉയർന്നു. നേതാക്കളുടെ പ്രവർത്തികൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നു എന്നായിരുന്നു വിമർശനം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here