കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പക പോക്കലിനായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് ബോംബെ ഹൈക്കോടതിയുടെ ഇടപെടൽ ഏറെ ശ്രദ്ധേയമാകുന്നത്.
കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ താല്പര്യങ്ങൾക്ക് ഒത്തുനീങ്ങുന്ന അന്വേഷണ ഏജൻസികളുടെ നടപടികൾ അതിരു വിടുന്നതായും പരാതികൾ ഉയർന്നിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏകനാഥ് ഖാഡ്‌സെ കഴിഞ്ഞ ഒക്ടോബറിൽ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ എസ് എസ് ഷിൻഡെ, മനീഷ് പിറ്റാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്
മുൻ സംസ്ഥാന റവന്യൂ മന്ത്രിക്ക് നിർബന്ധിത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന ആവശ്യവുമായാണ് ഖാദ്സെയുടെ അഭിഭാഷകൻ ആബാദ് പോണ്ട കോടതിയെ സമീപിച്ചത്
അന്വേഷണവുമായി സഹകരിക്കുന്നയാളാണ് ചോദ്യം ചെയ്യലിനായി ഏജൻസിക്ക് മുമ്പാകെ ഹാജരായതെന്നും ബെഞ്ച് വ്യക്തമാക്കി. സമൻസുമായി സഹകരിക്കാൻ തയ്യാറാണെങ്കിൽ അറസ്റ്റിന്റെ ആവശ്യകത എന്താണെന്നാണ് കോടതി ചോദിച്ചത്
ചോദ്യം ചെയ്യപ്പെട്ട സ്ഥലം ഭാര്യയിൽ നിന്നും മരുമകനിൽ നിന്നും നിയമപരമായി വാങ്ങിയതാണെന്നും നടപടിക്രമത്തിൽ നിയമവിരുദ്ധതയില്ലെന്നും ഖാഡ്‌സെ തന്റെ അപേക്ഷയിൽ അവകാശപ്പെട്ടിരുന്നു.
Get real time update about this post categories directly on your device, subscribe now.