പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയുടെ ചെവിയില്‍ കൊരുത്തു; കാട്ടാനയെ തീകൊളുത്തിക്കൊന്നു

തമിഴ്നാട്ടിലെ മസിനഗുഡിക്കടുത്ത് ശിങ്കാരയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ കാട്ടിലേയ്ക്ക് വിടാനായി മൂന്ന് പേര്‍ ടയറില്‍ തീക്കൊളുത്തി ആനയുടെ നേര്‍ക്കെറിയുകയായിരുന്നു.

ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയുടെ ചെവിയില്‍ കൊരുത്ത് മുഴുവനായും കത്തുകയായിരുന്നു. ആന പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് മരിച്ചത് എന്നാണ് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട്.

സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പ്രസാദ് സുകുമാരന്‍, റൈമന്‍ഡ് എന്നിവരാണ് അറസ്റ്റിലായത്. റിക്കി റായന്‍ എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

തീര്‍ത്തും അവശനായ നിലയില്‍ മുതുമല വന്യജീവി സങ്കേതത്തിന് സമീപം കണ്ട കാട്ടാനയ്ക്ക് വിദഗ്ദ ചികിത്സ നല്കാന്‍ വനം വകുപ്പ് കൊണ്ടുപോകുന്നതിനിടെയാണ് കാട്ടാന ചെരിഞ്ഞത്.

കാട്ടാനയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാട്ടാനയെ ആക്രമിച്ചതില്‍ പ്രദേശവാസികളായ കൂടുതല്‍ പേരുണ്ടെന്നാണ് വനം വകുപ്പ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News