
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു. സംഭവത്തില്‍ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ആറ് വയസുള്ള പുള്ളിപ്പുലിയെ പിടിച്ചത് കെണിവച്ച് പിടിച്ചത്.
കെണിയിലായ പുള്ളിപ്പുലിയെ കൊന്ന് പുലിയുടെ തോലും പല്ലും നഖവും വില്‍പ്പനയ്ക്കായി മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു
പുലിയെ പിടിച്ചത് മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണെന്ന് വനംവകുപ്പ് കണ്ടത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here