കോസ്റ്റല്‍ റോവിങ് മത്സരത്തിനുള്ള ആദ്യ ടീം ആലപ്പുഴയില്‍; ഇത് അഭിമാന നിമിഷം

ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി ടി എം തോമസ് ഐസക് നടത്തിയ പുതിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ദേശീയ കോസ്റ്റല്‍ റോവിങ് അക്കാദമി ആരംഭിക്കുമെന്നത്.

ഇപ്പോള്‍ കേരളീയര്‍ക്ക് അഭിമാനമുള്ളതും സന്തോഷിക്കാവുന്നതുമായ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. കടലിലെ തുഴച്ചില്‍ (കോസ്റ്റല്‍ റോവിങ്) മത്സരത്തിനുള്ള ആദ്യ ഒളിമ്പിക് ടീമിന്റെ പരിശീലനം ആലപ്പുഴയില്‍ നടക്കും.

ഇന്ത്യയിലെ ആദ്യ അക്കാദമിയാണിത്. നിര്‍മാണം പുരോഗമിക്കുന്ന ചെത്തി ഹാര്‍ബറിനോടനുബന്ധിച്ചാകും അക്കാദമി സ്ഥാപിക്കുക. ഇന്ത്യന്‍ ടീമിന്റെ സെലക്ഷനും പരിശീലനവും ഇവിടെ നടക്കും.

ഒളിമ്പിക്‌സിനായി ഒരുങ്ങാന്‍ റോവിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തീരുമാനിക്കുകയും കേരളത്തില്‍ അക്കാദമി സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ഫെഡറേഷന്‍ ചോദിക്കുകയുമായിരുന്നു.

തുടര്‍ന്ന് സമ്മതമറിയിക്കുകയും ഈ ആവശ്യം കാണിച്ച് ഫെഡറേഷന്‍ കത്തയക്കുകയുമായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജി ശ്രീകുമാരക്കുറുപ്പ് പറഞ്ഞു.

കത്ത് മന്ത്രിമാരായ ഇ പി ജയരാജനെയും ടി എം തോമസ് ഐസക്കിനെയും കാണിച്ചപ്പോള്‍ നൂറുശതമാനം സമ്മതമെന്ന് ഇരുവരും പറഞ്ഞതായും ശ്രീകുമാരക്കുറുപ്പ് അറിയിച്ചു.

അക്കാദിമിക്ക് ആവശ്യമായ തുക അനുവദിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒളിമ്പിക്സില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഇനമാണ് കോസ്റ്റല്‍ റോവിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here