കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് കൈമാറി. 33.49 കോടി രൂപയാണ് സര്‍ക്കാരിന് കൈമാറിയത്.
സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കി. സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് സിയാലിന് 655.05 കോടിരൂപയാണ് മൊത്തവരുമാനം.
204.05 കോടി രൂപയാണ് സിലാന്റെ ലാഭം. ഇതില്‍നിന്നാണ് 27 ശതമാനം സംസ്ഥാന സര്‍ക്കാറിന് നല്‍കിയത്. നേരത്തെ ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്ത പ്രകാരമാണ് ഓഹരി ഉടമയായ സംസ്ഥാന സര്‍ക്കാറിന് 27 ശതമാനം ലാഭവിഹിതം കൈമാറിയത്.
ഇതുവഴി 33.49 കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യനാണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ ഉള്ളത്.
2003-04 സാമ്പത്തിക വര്‍ഷം മുതല്‍ സിയാല്‍ ലാഭവിഹിതം നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ മൊത്തം വിതരണം ചെയ്ത ലാഭവിഹിതം മുടക്കുമുതലിന്റെ 282 ശതമാനമായിരുന്നു. 31 രാജ്യങ്ങളില്‍ നിന്നായി 19,000-ല്‍ അധികം നിക്ഷേപകരാണ് സിയാലിനുള്ളത്.
Get real time update about this post categories directly on your device, subscribe now.