സ്വന്തം ജീവിത കഥ പറയുന്ന ‘വെള്ളം’ തിയേറ്ററില്‍ പോയ കണ്ട സന്തോഷത്തിലാണ് മുരളി

സ്വന്തം ജീവിത കഥ പറയുന്ന വെള്ളം എന്ന ചലചിത്രം തിയ്യേറ്ററിൽ കാണാൻ കഴിഞ്ഞത്തിന്റെ നിർവൃതിയിലാണ് മുരളി കുന്നുംപുറത്ത് എന്ന കണ്ണൂർ സ്വദേശി. കുടുംബസമേതം തളിപ്പറമ്പ് ക്ലാസിക് തീയറ്ററിൽ എത്തിയാണ് മുരളി ചിത്രം കണ്ടത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ആദ്യം ദിനം തന്നെ ലഭിച്ചത്.

സിനിമയെ വെല്ലുന്ന ജീവിത കഥയല്ല.യഥാർത്ഥ ജീവിത കഥ തന്നെയാണ് വെള്ളം എന്ന സിനിമ. മദ്യാസക്തി പ്രമേയമാകുന്ന വെള്ളം എന്ന ചലച്ചിത്രം മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ കഥയാണ് പറയുന്നത്. മുരളി നമ്പ്യാർ എന്ന കഥാപാത്രമായി തന്നെയാണ് ജയസൂര്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടതും.

തൻറെ ജീവിതാനുഭവം പറയുന്ന വെള്ളം എന്ന ചലച്ചിത്രം തിയേറ്ററിൽ കാണാൻ മുരളി കുടുംബ സമേതമാണ് എത്തിയത്.ഇത് ഒരു മികച്ച അനുഭവമായിരുന്നുവെന്നും മുരളി കുന്നുംപുറത്ത് പറഞ്ഞു.

മുരളിയെ കൂടാതെ ചിത്രത്തിൽ അഭിനയിച്ച സ്നേഹ പാലിയേരിയും, സന്തോഷ് കീഴാറ്റൂരും സിനിമ കാണാൻ തിയ്യേറ്ററിൽ എത്തിയിരുന്നു. മദ്യത്തിന് അടിമയായിരുന്ന മുരളി പിന്നീട് മദ്യത്തെ ഉപേക്ഷിച്ച് ജീവിതം വെട്ടിപ്പിടിക്കുകയായിരുന്നു.

ഇന്ന് അറിയപ്പെടുന്ന വ്യവസായിയാണ് മുരളി കുന്നുംപുറത്ത്. കോവിഡാനന്തരം തിയേറ്ററിൽ എത്തിയ ആദ്യ മലയാള ചിത്രമായ വെള്ളത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News