കപ്പേളയും സംസ്‌കൃത ചിത്രം നമോയും രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു

സംസ്‌കൃത ചിത്രമായ നമോ ഇന്നലെ ഗോവയി?ല്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി?ല്‍ പ്രദര്‍ശി?പ്പി?ച്ചു. വി?ജീഷ് മണി?യുടെ സംവിധാനം ചെയ്ത സിനിമയില്‍ ജയറാം ആണ് പ്രധാനവേഷം അവതരിപ്പിച്ചത് . ഇതില്‍ ജയറാം കുചേലന്റെ വേഷം ആണ് അവതരിപ്പിക്കുന്നത് . നമോയുടെ ആദ്യപ്രദര്‍ശനമായി?രുന്നു ഇന്നലെ കഴി?ഞ്ഞത്.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ മുസ്തഫ സംവിധാനം ചെയ്ത കപ്പേള ഇന്നലെ് പ്രദര്‍ശിപ്പിച്ചിരുന്നു.2020 ല്‍ പുറത്തിറങ്ങിയ കപ്പേള മികച്ച പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു. അന്നബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ശശാങ്ക് ഉദാപുര്‍കറിന്റെ പ്രവാസ്, സിദ്ധാര്‍ഥ് ത്രിപതിയുടെ എ ഡോഗ് ആന്റ് ഹിസ്മാന്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ പനോരമയില്‍ ഇന്ന് ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റു ചിത്രങ്ങള്‍. വിജേഷ് മണി സംവിധാനം ചെയ്ത സംസ്‌കൃത ചിത്രം നമോയും പ്രദര്‍ശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News