
ജമാഅത്തെ ഇസ്ലാമിയിയുടെ മുഖവാരികയിൽ നിന്ന് കോൺഗ്രസ് വിരുദ്ധ ലേഖനം ഒഴിവാക്കിയത് വിവാദമാകുന്നു. പ്രബോധനത്തിൽ നിന്നാണ് മാധ്യമം എഡിറ്ററായ ഒ അബ്ദുറഹ്മാൻ്റെ ലേഖനം വെട്ടിമാറ്റിയത്. വെള്ളിയാഴ്‌ച പുറത്തിറങ്ങിയ പ്രബോധനത്തിൻ്റെ കവറിൽ ലേഖനത്തിൻ്റെ തലക്കെട്ട് ഉണ്ടെങ്കിലും വാരികയിൽ പ്രസ്തുത ലേഖനം കാണാനില്ല.
രികയായ പ്രബോധനത്തിൽ നിന്ന് ഒഴിവാക്കിയതിൽ ജമാഅത്തെ ഇസ്ലാമിയിയിൽ വിവാദം പുകയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖനും മാധ്യമം എഡിറ്ററായ ഒ അബ്ദുറഹ്മാനാണ് സെൻസറിംഗിന് ഇരയായത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ പ്രബോധനത്തിലാണ് വെട്ടിമാറ്റൽ.
അധ്യായം മടക്കുമ്പോൾ കോൺഗ്രസ് മറുക്കരുതാത്തത് എന്ന ലേഖനത്തിൻ്റെ ശീർഷകം പ്രബോധനത്തിൻ്റെ കവറിൽ കാണാം. എന്നാൽ വാരികയുടെ അമ്പതുപേജ് മറിച്ചാലും ലേഖനം കാണാനാകില്ല. കവറിൽ സൂചിപ്പിച്ച മറ്റു ലേഖനങ്ങളെല്ലാം കൃത്യമായി നൽകിയപ്പോഴാണ് വെട്ടിമാറ്റൽ എന്നതും ശ്രദ്ധേയമാണ്.
‘അകക്കണ്ണ്’ എന്ന പേരിൽ ഒ അബ്ദുറഹ്മാൻ വർഷങ്ങളായി തുടരുന്ന പംക്തിയിലായിരുന്നു കോൺഗ്രസ് വിരുദ്ധ പരാമർശമുള്ള ലേഖനം വരേണ്ടത്. കോൺഗ്രസിന് എതിരായതിനാൽ അകക്കണ്ണടക്കം ഒഴിവാക്കിയാണ് ഈ ലക്കം പുറത്തിറങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് പ്രകടിപ്പിച്ച ജമാഅത്തെ ഇസ്ലാമി വിരോധത്തിലുളള എതിർപ്പ് ചൂണ്ടിക്കാട്ടി വിമർശിക്കുന്നതായിരുന്നു ലേഖനം എന്നാണ് വിവരം.
കോൺഗ്രസ് വിമർശനം പാടില്ലെന്ന ഒരു വിഭാഗത്തിന്റെ നിലപാടിലാണ് എ ആറിൻ്റെ (എ ആർ) ലേഖനം പുറത്തായത്. ഇടതുപക്ഷത്തെ അനവസരത്തിൽ കടന്നാക്രമിക്കുന്നതിലും മുസ്ലിംലീഗ് ബന്ധത്തിലും ജമാഅത്തെ ഇസ്ലാമിക്കുള്ളിൽ ഭിന്നത ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here