മിണ്ടാപ്രാണിയോട് വീണ്ടും കൊടുംക്രൂരത : ചെവിയില്‍ കത്തിച്ച ടയര്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു

മാസങ്ങള്‍ക്ക് മുന്‍പാണ് പടക്കം പടക്കം വെച്ച് ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ ക്രൂരസംഭവം അരങ്ങേറിയത്. സമാനമായ സംഭവമാണ് മസിനഗുഡി എന്ന സ്ഥലത്ത് അരങ്ങേറിയത്.
പെട്രോളില്‍ മുക്കിയ ടയറില്‍ തീകൊളുത്തിയെറിഞ്ഞ് പൊള്ളലേല്‍പ്പിച്ച ആന ഒന്നരമാസത്തെ ദുരിതത്തിനൊടുവില്‍ ചരിഞ്ഞു എന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് പലരും കേട്ടത്. ആനയ്ക്ക് നേരെ ടയറില്‍ തീ കൊളുത്തി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വയറലായിക്കൊണ്ടിരിക്കുകയുമാണ്.

മുതുമല കടുവാ സങ്കേതത്തിലെ മസിനഗുഡിയിലാണ് കാട്ടാനയ്ക്ക് നേരെ ക്രൂര സംഭവം അരങ്ങേറിയത് . നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ തീകൊളുത്തിയെറിഞ്ഞ ടയര്‍ ആനയുടെ ചെവിയില്‍ കുരുങ്ങിയാണ് പൊള്ളലേറ്റത്. 42 വയസ്സ് പ്രായമുള്ള കൊമ്പന്‍ തെപ്പക്കാട് ആന വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ചരിഞ്ഞത്.

ആനയ്ക്ക് നേരെ നടത്തിയ ക്രൂരത അറിഞ്ഞ മുതുമല കടുവാസങ്കേതം അധികൃതര്‍ പിന്നീട് നടത്തിയ പരിശോധനയില്‍ മാവനെല്ല പ്രദേശത്തെ രണ്ടുപേരെ അറസ്റ്റു ചെയ്തു. മസിനഗുഡി സ്വദേശി പ്രസാദ്, മാവനെല്ല സ്വദേശി റെയ്‌മെന്‍ഡ് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ മാവനെല്ല റിക്കി റയാനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ചെവിയില്‍ ടയര്‍ കുരുങ്ങിയ ആന ഛിന്നംവിളിച്ചുകൊണ്ട് കാട്ടിലേക്ക് പിന്തിരിഞ്ഞോടുന്നതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളിലുള്ളത്.

പൊള്ളലേറ്റ മുറിപ്പാടുകളും വൃണങ്ങളുമായി ആന അവശനിലയില്‍ പിന്നീട് മസിനഗുഡി വനമേഖലകളില്‍ ചുറ്റിത്തിരിഞ്ഞു. ചെവിയില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലാണ് വനപാലകര്‍ക്ക് ആനയെ കിട്ടിയത്. പിന്നീട് ആനസങ്കേതത്തിലെത്തിച്ച് ചികിത്സനല്‍കിയെങ്കിലും ആനയെ രക്ഷിക്കാനായില്ല. ഇടതുചെവിയിലെ കൂടാതെ ആനയുടെ മുതുകിലും മുറിവുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel