സഖാവ് എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വർത്തമാനം. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സഖാവിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർത്തമാനം.
ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരമാണ് മുഖ്യപ്രമേയം. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ഫൈസാ സൂഫിയ എന്ന കഥാപാത്രമായാണ് പാർവതി വേഷമിടുന്നത്. കേരളത്തിൽ നിന്നും ഡൽഹി സർവ്വകലാശാലയിലേക്ക് ഉപരിപഠനത്തിന് പോകുന്ന ഗവേഷക വിദ്യാർത്ഥി വേഷത്തിലാണ് പാർവതി എത്തുന്നത്.
റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് വർത്തമാനം നിർമിക്കുന്നത്. അതേസമയം നേരത്തെ ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു.
പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദർശനാനുമതി നല്‍കിയത്.
Get real time update about this post categories directly on your device, subscribe now.