ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഒരു സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയത്. ഇനി ഒരുമാസകാലം കേരളരത്തില്‍ ഉണ്ടാകും എന്നാണ് വിവരം.വ്യാഴാഴ്ച തിരുവനതപുരം എയര്‍പോര്‍ട്ടില്‍ എത്തിയ നടി ഓര്‌ഴ്ച സ്വകാര്യ റിസോര്‍ട്ടില്‍ ക്വാറന്‍റയിനിലായിരിക്കും.
രണ്ടാം തവണയാണ് സണ്ണി കേരളത്തില്‍ എത്തുന്നത്.2017ല്‍ ഒരു സ്വകാര്യ ചടങ്ങിനായി കൊച്ചിയില്‍ എത്തിയ സണ്ണിയെ ഒരു നോക്ക് കാണാന്‍ വന്‍ ജനകൂട്ടമാണ് കൊച്ചി നഗരത്തില്‍ തടിച്ചു കൂടിയത്.
സന്തോഷ് നായര്‍ സംവിധാനം ചെയുന്ന രാംഗീല എന്ന ചിത്രത്തില്‍ ഒരുപ്രധാന കഥാപാത്രമായി സണ്ണി അഭിനയിക്കുന്നുണ്ട്.ഗോവയാണ് പ്രധാന ലൊക്കേഷന്‍.നാലു ഭാഷകളില്‍ നിര്‍മ്മിക്കപ്പെടുന്ന വീരമാദേവിയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാവുകയായിരുന്നു നടി.
Get real time update about this post categories directly on your device, subscribe now.