ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

ഇന്ധനവില ഇന്ന്‌ വീണ്ടും കൂട്ടി. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഈ മാസം ഇത്‌ ആറാം തവണയാണ്‌ വില കൂട്ടുന്നത്‌.
ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഒരുലിറ്റിർ പെട്രോളിന് 4.94 രൂപയും ഡീസലിന് 5.61 രൂപയുമാണ് കൂട്ടിയത്. ലോക്‌ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 25നുശേഷം ഇതുവരെ പെട്രോളിന് 14.53 രൂപ വർധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News