മനുഷ്യനും മിണ്ടാപ്രാണികളും തമ്മിലുള്ള ബന്ധം പലപ്പോഴും അതിരില്ലാതായി മാറുന്ന സംഭവങ്ങള്‍ നാം കണ്ടിട്ടുണ്ട്.
അതിനുദാഹരണമെന്നോണം ചികിത്സയില്‍കഴിയുന്ന യജമാനനെ കാണാന്‍ ഒരാഴ്ചയോളം ആശുപത്രിക്ക് മുന്നില്‍ കാവല്‍നിന്ന നായയുടെ വീഡിയോ ആരുടെയും കണ്ണിനെ ഈറനണിയിക്കുന്നതാണ്.
തുര്‍ക്കിയിലെ ട്രാബ്‌സോണ്‍ പ്രവിശ്യയിലാണ് സംഭവം. 68 വയസ്സുള്ള സെമല്‍ സെന്‍ടര്‍ക്കിന്റെ ബോണ്‍കക്ക് എന്ന പെണ്‍ നായയാണ് സ്‌നേഹത്തിന്റെ പര്യായമായി മാറിയത്.
തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് സെന്‍ടുര്‍ക്കിനെ ജനുവരി 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെന്‍ടുര്‍ക്കിനെ കൊണ്ടുപോയ ആംബുലന്‍സിനെ പിന്തുടര്‍ന്ന നായ ബോണ്‍കക്ക് കിലോമീറ്ററുകളോളം താണ്ടി ആശുപത്രി കവാടത്തിനു മുന്നില്‍ നിലയുറപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം പതിവ് തെറ്റിക്കാതെ രാവിലെ തന്നെ ബോണ്‍കക്ക് ആശുപത്രിയുടെ മുന്നില്‍ കാവല്‌നില്ക്കാന് തുടങ്ങി . ഇത് ശ്രദ്ധയില്‍പെട്ട ആശുപത്രി ജീവനക്കാര്‍ ബോണ്‍കക്കിന് ഭക്ഷണവും വെള്ളവും നല്‍കിത്തുടങ്ങി.
സെന്‍ടര്‍ക്കിന്റെ മകള്‍ പലതവണ ബോണ്‍കക്കിനെ വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നായ വീട്ടില്‍നിന്ന് ഓടി വീണ്ടും ആശുപത്രിയിലേക്കെത്തുമായിരുന്നു.
ഒടുവില്‍ യജമാനന്‍ സെന്‍ടുര്‍ക്ക് ആശുപത്രി വിട്ടപ്പോള്‍ ബോണ്‍കക്ക് അനുഭവിച്ച ആഹ്ലാദത്തിന് അതിരില്ലായിരുന്നു. ഏറെ സന്തോഷത്തോടെ യജമാനനറെ അടുക്കലേക്ക് നായ ഓടിയെത്തി. ഇപ്പോള്‍ ബോണ്‍കക്കിന്റെ നിലക്കാത്ത സ്‌നേഹം പ്രകടമാകുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Ever since her beloved owner was hospitalized, this dog walks to the hospital every day and sits outside, waiting to see him 😢 pic.twitter.com/0erjUUH45w
— CBS News (@CBSNews) January 21, 2021
Get real time update about this post categories directly on your device, subscribe now.