കേരളത്തെ പുകഴ്ത്തി അശോക് ഗഹലോട്ട്. ഉന്നത സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്ന് അശോക് ഗഹലോട്ട്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക്
ഗഹലോട്ട് പറഞ്ഞു. രാജസ്ഥാനിൽ ജനകീയമായ പ്രതിരോധത്തിലൂടെയാണ് ഇതിനെ അതിജീവിച്ചതെന്നും അശോക് ഗഹലോട്ട് പറഞ്ഞു.
സിബിഐ എൻഫോഴ്സ് തുടങ്ങിയ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷട്രീയ ആയുധമാക്കുന്നുവെന്നും വിവിധ സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമം ഇപ്പോഴും തുടരുന്നുവെന്നും കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണെന്നും അശോക് ഗഹലോട്ട് പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ആർഎസ്എസും ബിജെപിയും ജനാധിപത്യത്തെ നശിപ്പിക്കുകയും ചെയ്യുകയാണെന്നും ഗഹലോട്ട് പറഞ്ഞു.
സിബിഐ ഉൾപ്പടെ കേന്ദ്ര ഏജൻസികളെ നശിപ്പിക്കുകയാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.