പോസ്റ്റോഫീസില്‍ നിന്നുമയച്ച 306 ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍

പോസ്റ്റോഫീസില്‍ നിന്നുമയച്ച 306 ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലെ ആക്രിക്കടയിലാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. അന്‍പത് കിലോയോളം ആക്രി സാധനങ്ങള്‍ എത്തിച്ചതിലാണ് ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നത്.

അന്‍പത് കിലോയോളം പേപ്പര്‍ ആക്രിയായി എത്തിച്ചതിലാണ് പോസ്റ്റല്‍ വകുപ്പ് വ‍ഴി ഉടമകള്‍ക്കയച്ച 306 ആധാര്‍കാര്‍ഡുകള്‍ തിരുവനനന്തപുരം കാട്ടാക്കടയിലെ ആക്രിക്കടയില്‍ കണ്ടെത്തിയത്.

അക്രിക്കടയിലെ ജീവനക്കാരനായ അന്‍പ് സാധനങ്ങള്‍ തരം തിരയവെയാണ് പൊതു പ്രവര്‍ത്തകനായ മധുവിന്‍റെ ശ്രദ്ധയില്‍ ആധാര്‍ക്കാര്‍ഡുകള്‍ പെടുന്നതും പോലീസില്‍ അറിയിക്കുന്നതും.

കരകുളം പോസ്റ്റ് ഓഫീസിന്‍റെ സീല്‍ പതിച്ച കവറിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. കാട്ടാക്കട പോലീസ് സംഭവം അന്വേഷിച്ചു വരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News