ഡ്രൈവര്‍ കുഴഞ്ഞു വീണു, വണ്ടി ഒന്ന് പാളി, കടയിലേക്ക് ഇടിച്ചുകയറി; ജീവന്‍പൊലിഞ്ഞത് പ്രതിശ്രുത വരനും വധുവിനും

രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കെഎസ്ആര്‍ടിസി ബസ് അപകടത്തിന്റെ കാരണം ബസിലെ ഡ്രൈവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണതാണെന്ന് പോലീസ്.

കഴിഞ്ഞ ദിവസമാണ് തിരുവല്ല എംസി റോഡിലുണ്ടായ അപകടത്തില്‍ ഇന്നലെ വൈകീട്ടുണ്ടായ അപകടത്തില്‍ ചെങ്ങന്നൂര്‍ പിരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോയും (32), ആന്‍സി (26) യും ആണ് മരിച്ചത്.

കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.

ഇരുവരുടെയും വീട്ടുകാര്‍ ഇരുവരുടെയും വിവാഹം തീരുമാനിച്ചുറപ്പിച്ചതായിരുന്നു. അതേസമയം ഡ്രൈവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈഎസ്പിയാണ് അറിയിച്ചത്.

നിയന്ത്രണം തെറ്റിയിട്ടും ബ്രേക്ക് ചവിട്ടാന്‍ സാധിക്കാതിരുന്നതും കുഴഞ്ഞു വീണത് മൂലമാണെന്ന് പൊലീസ് പറയുന്നു. വണ്ടി ഒന്ന് പാളുകയും ഉടനെ ഇടതുവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

ബസിന്റെ മുന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന നഴ്സ് ഡ്രൈവറുടെ അവശത ശ്രദ്ധിച്ചെങ്കിലും നിയന്ത്രണം തെറ്റിയപ്പോള്‍ വിളിച്ചുപറയാന്‍ ശ്രമിച്ചിരുന്നുവെന്നും ഡിവൈഎസ്പി ടി രാജപ്പന്‍ പറഞ്ഞു.

അപകടമുണ്ടായ ഉടനെ കനത്ത ശബ്ദവും നിലവിളിയുമായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട ബസിന്റെ മുന്‍നിരയിലിരുന്നിരുന്ന യാത്രക്കാരിയും കോളജ് വിദ്യാര്‍ത്ഥിനിയുമായ ദേവിക പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here