സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് പോലും ചാര്‍ജ് ചെയ്യാവുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിളുമായി നഹക് മോട്ടോര്‍സ്

പൂര്‍ണ്ണ ചാര്‍ജില്‍ ഇ-സൈക്കിളിന് 25 കിലോമീറ്റര്‍ സഞ്ചരിക്കും.
ഒരു സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് പോലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. റെഗുലര്‍, പ്രീമിയം വേരിയന്റുകള്‍ ത്രോട്ടില്‍ മോഡില്‍ 25 കിലോമീറ്റര്‍ ശ്രേണിയും പാഡ്‌ലെക് മോഡില്‍ 40-ല്‍ അധികം കിലോമീറ്റര്‍ ശ്രേണിയും ലഭിക്കും. മൂന്ന് ട്രിമ്മുകള്‍ക്കും 120 കിലോമീറ്റര്‍ ലോഡിംഗ് കപ്പാസിറ്റി ഉണ്ട്.ഇത്രയധികം കഴിവുള്ള വിരുതന്‍ ആരെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. നഹക് മോട്ടോര്‍സ് പുതിയതായി പുറത്തിറക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിളുകളുടെ പ്രത്യേകതകളാണിത്.

പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിളിന് 27,000 രൂപയാണ് എക്സ്ഷോറൂം വില എന്നാണ് വിവരം.

സൈക്കിള്‍ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ ഏകദേശം 2 മണിക്കൂര്‍ എടുക്കും. ലിഥിയം ബാറ്ററിയാണ് ഇതിനായി ഇലക്ട്രിക് സൈക്കിളിനെ സഹായിക്കുന്നത്. സൈക്കിളിനു കരുത്ത് നല്‍കുന്നതും ഈ ബാറ്ററിതന്നെയാണ്.

ലക്ഷ്വറി വേരിയന്റിന് 35-ല്‍ അധികം കിലോമീറ്റര്‍ പരിധി ത്രോട്ടില്‍ മോഡിലും 50 കിലോമീറ്റര്‍ റേഞ്ച് പാഡ്‌ലെക് മോഡിലും ലഭ്യക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

120 കിലോമീറ്റര്‍ ലോഡിംഗ് കപ്പാസിറ്റി സൈക്കിളിന്റെ മൂന്ന് ട്രിമ്മുകള്‍ക്കും ഉണ്ട്.ഇലക്ട്രിക് സൈക്കിളിനായി ബുക്കിംഗ് ഫെബ്രുവരി 1-ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News